ബെംഗളൂരു : നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. മത്സരം തുടങ്ങിയ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടുവാൻ ആയില്ല. രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം നിർണായകമായി. 64-ാം മിനിറ്റില്‍ ഫെഡെറിക്കോ ഗല്ലെഗോയി നേടിയ ഗോളിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. ശേഷം മത്സരത്തിന്റെ അവസാന നിമിഷം ജയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു തന്നെയെന്ന് ഉറപ്പായിരിക്കെ ഇഞ്ചുറി ടൈമില്‍ ചിഞ്ചോ ഗില്‍ഷന്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ബെംഗളൂരു എഫ് സി സമനില പിടിക്കുകയായിരുന്നു.

മത്സരം സമനിലയിലായെങ്കിലും ഒന്‍പതു മത്സരങ്ങളില്‍നിന്ന് 23 പോയിന്റുമായി ബംഗളുരു ഒന്നാം സ്ഥാനം ഉറപ്പിച്ചു നിർത്തി. പത്തു മത്സരങ്ങളില്‍നിന്ന് 19 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് രണ്ടാമൻ
Post Your Comments