മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി തന്റെ മകളുടെ വിവാഹത്തിന് അതിഥികൾക്കായി ഒരുക്കിയത് ആയിരത്തോളം ആഢംബര കാറുകളാണ്. ഈ വാർത്ത തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും വിലകൂടിയ ഇനം മോഡലുകളാണ് അതിഥികള്‍ക്ക് യാത്ര ചെയ്യാനായി ഒരുക്കിയത്. അതിഥികളുമായി വിവാഹ വേദിയിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമൊക്കെ പോവുകയാണ് വാഹനങ്ങളുടെ ചുമതല.
ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്‍പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഡിസംബര്‍ 12നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഉദയ്‍പൂരിൽ ആഘോഷച്ചടങ്ങുകള്‍ നടക്കുന്നുണ്ട്.
Post Your Comments