KeralaLatest News

വനിതാ മതിൽ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതിൽ എന്ന ആശയം സർക്കാരിന്റേതല്ലെന്നും യോഗത്തിലെ ചർച്ചയിൽ സംഘടനകൾ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് പുരുഷനു തുല്യമായ അവകാശങ്ങൾ ഉറപ്പു വരുത്താനാണ് വനിതാമതിൽ സമിതി പ്രവർത്തിക്കുക. സർക്കാരിന്റെ നിലപാടുകളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന സംഘടനകളെയും യോഗത്തിൽ ക്ഷണിച്ചത് അവരുടെ നവോത്ഥാന പാരമ്പര്യം കണക്കിലെടുത്താണ്.

ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാത്തവർ മോശക്കാരാണെന്ന് അഭിപ്രായമില്ല. അവർ എത്താത്തത് നിർഭാഗ്യകരമാണ്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്ന സംഘടനയാണ് എൻഎസ്എസ്. ഏതോ കാരണത്താൽ അവർക്ക് പഴയ നിലപാട് ഇപ്പോൾ തുടരാനാകുന്നില്ല. അവർ നിലപാട് തിരുത്തും എന്നു തന്നെയാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button