തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് നിങ്ങള്‍ അന്വേഷണം നടത്തിയോയെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യത്തിന് ഉത്തരംമുട്ടി പിണറായി സർക്കാർ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നടത്തിയ വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അമിത് ഷാ ചോദ്യമുന്നയിച്ചത്.എന്നാല്‍, അതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളിലേക്ക് അമിത് ഷാ പോയില്ല. താന്‍ ഉന്നയിച്ച എട്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സ്വര്‍ണ, ഡോളര്‍ കടത്തുകളുമായി ബന്ധപ്പെട്ട് പല വിവാദങ്ങള്‍ ഉണ്ടായെങ്കിലും പ്രധാന സാക്ഷിയുടെ മരണത്തെക്കുറിച്ച് ഇതുവരെ ആരോപണം ഉയര്‍ന്നിരുന്നില്ല.
എന്നാല്‍, അത്തരത്തിലൊരു ആരോപണം ഏറെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആഭ്യന്തരമന്ത്രിതന്നെ ഉന്നയിച്ചതാണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആക്ഷേപം നിലനില്‍ക്കെ അന്വേഷണ ഏജന്‍സികളുടെ വിവരത്തിെന്റ അടിസ്ഥാനത്തിലാണ് ഈ ചോദ്യമെന്ന അമിത് ഷായുടെ വിശദീകരണവും ശ്രദ്ധേയമാണ്.
കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന് രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചതിനും സംഗീതജ്ഞന് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ചതിനും സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ബാലഭാസ്കറിെന്റ മരണം വാഹനാപകടമെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അതിനാല്‍ ഈ സാക്ഷി ആരെന്ന കാര്യത്തിലെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.
Post Your Comments