ലക്നൗ•ഉത്തര്‍പ്രദേശില്‍ ഭാരത ജനതാ പാര്‍ട്ടി നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പ്രത്യുഷ് മണി ത്രിപാഠി (34) ആണ് കൊല്ലപ്പെട്ടത്. ബാദ്ഷാനഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അജ്ഞാതരുടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റ് രക്തം വാര്‍ന്ന് റോഡരുകില്‍ കിടന്ന ത്രിപാഠിയെ വഴിപോക്കരാണ് കണ്ടെത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
ഉടന്‍ തന്നെ അദ്ദേഹത്തെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ത്രിപാഠി അഞ്ചുപേരുടെ പേര് പറഞ്ഞതായി ഭാര്യ അവകാശപ്പെടുന്നു. ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുറച്ച് അയല്‍ക്കാരുമായി ത്രിപാഠി വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ജില്ല പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടും ത്രിപാഠിയ്ക്ക് സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച്, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ത്രിപാഠിയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം മാനിച്ച് ലക്നൗ എസ്.എസ്.പി കലാനിധി നൈതാനിയെ ജില്ലാ മജിസ്ട്രേറ്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments