ദുബായ് : റിയാന്‍ എന്ന 7 വയസുകാരന് റിയാന്‍ ടോയ്സ് റിവ്യു എന്ന യൂട്യൂബ് ചാനലിലൂടെ ഒരു വര്‍ഷം കൊണ്ട് നേടിയത് 22 മില്യണ്‍ ഡോളര്‍. ജൂണ്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുളള കാലയളവിലാണ് റിയാന്റെ ഏവരേയും ഞെട്ടിക്കുന്ന സാമ്പത്തിക നേട്ടം. ഫോബ് സാണ് ഈ കാര്യം പുറത്ത് വിട്ടത്. യൂട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് റിയാനുളളതെന്നാണ് ഫോബ് സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ റിയാന്റെ റിയാന്‍ ടോയ്സ് റിവ്യൂ എന്ന ചാനലിനെ 17 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്. കൂടാതെ 26 ബില്യണ്‍ കാഴ്ചക്കാരാണ് റിയാന്‍ യൂട്യൂബില്‍ ഇതുവരെ ലഭിച്ചത്. റിയാന്‍ യുട്യൂബിലൂടെ ലഭിക്കുന്ന വരുമാനത്തിലധികവും ലഭിക്കുന്നത് വീഡിയോക്ക് മുന്‍പേ കാണിക്കുന്ന പരസ്യത്തിലൂടെയാണെന്നാണ് ഫോബ്സ് വ്യക്തമാക്കിയത്. സ്പോണ്‍സര്‍ഷിപ്പിലൂടേയും റിയാന്‍ വരുമാനം ലഭിക്കുന്നുണ്ട്.
The world's highest-paid YouTube star: Ryan ToysReview has generated 26B views and earned $22M in the last year thanks to his signature line of stuffed animals, collectibles and apparel now selling at Walmarthttps://t.co/59Pvme6gae pic.twitter.com/4KlR3CJcgQ
— Forbes (@Forbes) December 3, 2018
Post Your Comments