തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്‍മാന്‍ ആയിരുന്നു വിജയന്‍ തോമസ്. നിലവില്‍ കെപിസിസി സംസ്ഥാന സമിതി അംഗം കൂടിയാണ്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ അടുത്ത തവണ കേരളത്തിലെത്തിയാല്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച് അദ്ദേഹം ബിജെപിയിലേക്കെത്തുമെന്നാണ് സൂചന.
പ്രമുഖ യുഡിഎഫ് നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയാണ് വിജയന്‍തോമസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ടിവിയുടെ തുടക്കക്കാരില്‍ ഒരാളാണ് .തിരുവനന്തപുരത്തെ നാടാര്‍ സമുദായാഗംങ്ങള്‍ക്കിടയില്‍ വളരെ സ്വാധീനമുള്ള വിജയന്‍തോമസിന്റെ ബിജെപിയിലേക്കുള്ള നീക്കം കോണ്‍ഗ്രസിനു തിരിച്ചടിയാവുമെന്നാണ് സൂചന.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതോടെ കത്തോലിക്കാസഭയുടെ പിന്തുണ ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നേരത്തെ യുപിഎ ഭരണകാലം അഴിമതി കൊടികുത്തി വാഴുകയായിരുന്നെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്ങിനെയും നേരന്ദ്ര മോദിയെയും താരതമ്യം ചെയ്ത് സംസാരിച്ചു വിവാദത്തിലെത്തിയതാണ് വിജയൻ തോമസ്.
Post Your Comments