Latest NewsInternational

സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 150 പേര്‍ ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്

ജനീവ: സ്ത്രീകളും പെണ്‍ക്കുട്ടികളും ഉള്‍പ്പെടെ 150 ഓളം പേര്‍ സുഡാനില്‍ ലൈംഗീക പീഡനത്തിനിരയായതായി യുഎന്‍ റിപ്പോര്‍ട്ട്. വലിയെ പീഡനങ്ങള്‍ക്കും ലൈംഗീക വൈകൃതങ്ങള്‍ക്കും ഇരയായ ഇവര്‍ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുഎന്‍നെ സമീപിച്ചതായും ഏജന്‍സി പറഞ്ഞു.  രാജ്യത്തിന്റെ വടക്കന്‍ നഗരമായ ബെന്‍ടിയുവില്‍ യൂണിഫോം ധരിച്ച പട്ടാളക്കാരാണ് ആക്രമണം നടത്തിയതെന്ന് യുനിസെഫ് തലവന്‍ ഹെന്റിയേറ്റ ഫോറെ അറിയിച്ചു.

അതേസമയം അന്താരാഷ്ട്ര സഹായ ഏജന്‍സിയുടെ ഭക്ഷണ വിതരണത്തിനിടെ 125 സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിനിരയായ വിവരം അറിയാന്‍ സാധിച്ചുവെന്ന്് എംഎസ്എഫ് ഡോക്ടര്‍ പറഞ്ഞു. കൂടാതെ 2013 ലെ യുദ്ധം മുതല്‍ സുഡാനില്‍ വലിയ ലൈംഗീകാതിക്രമങ്ങളാണ് നടന്നു വരുന്നതെന്നും അവര്‍ പറഞ്ഞു.

2018 ആദ്യ പകുതിയില്‍ സമാന രീതിയിലുള്ള 2,300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയായിരുന്നെന്നും, 20 ശതമാനം കുട്ടികള്‍ക്കെതിരെയായിരുന്നെന്നും പറയുന്നു. അതേസമയം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ചങ്ങലകൊണ്ട് പ്രഹരമേറ്റിരുന്നതായും ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റിരുന്നതായും എംഎസ്എഫ് പറഞ്ഞു കൂടാതെ അവരുടെ റേഷന്‍ കാര്‍ഡ്, വസ്ത്രങ്ങള്‍, ഷൂസുകള്‍, പണം തുടങ്ങിയവയെല്ലാം അക്രമികള്‍ മോഷ്ടിച്ചിരുന്നു. എന്നാല്‍ സുഡാനില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള ആക്രമങ്ങള്‍ മുന്നറിയിപ്പ് പരിധി അതിക്രമിച്ചതായും യുഎന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button