പെരുമ്പാവൂര്‍: കുടുംബവഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിയായ അഷ്‌റഫും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇവരുടെ വഴക്ക് തടയാന്‍ ശ്രമിച്ച എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി ഷാജി ആണ് മരിച്ചത്.
അഷ്‌റഫിനെ കൊലപാതക കുറ്റം ചുമത്തി പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ അഷ്‌റഫിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംശയരോഗിയായ അഷ്‌റഫ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഉപദ്രവം പതിവായതോടെ ഇത് ചോദ്യം ചെയ്യാന്‍ ബന്ധുവായ ഷാജി അഷ്‌റഫിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സംസാരം സംഘര്‍ഷത്തിലെത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഷ്‌റഫ് ഷാജിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഇടത് നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments