Latest NewsInternational

സിംഹങ്ങള്‍ തമ്മിലുളള അപൂര്‍വ്വ സ്നേഹപ്രകടനം; കാണാതെ പോകരുത് (വിഡിയോ)

സിംഹങ്ങള്‍ തമ്മിലുളള ഈ പരസ്പര സ്നേഹ നിമിഷങ്ങള്‍ ശരിക്കും നമ്മളില്‍ ആശ്ചര്യമുണര്‍ത്തുന്നതാണ്. അത്രക്ക് അഗാധപൂര്‍ണ്ണമായ വെെകാരിക നിമിഷങ്ങളാണ് ആ വീഡിയോയില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. ബിബിസി വണ്‍ എന്ന ചാനലതില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഡെെനാസ്റ്റി എന്ന പരിപാടിയാണ് സിംഹങ്ങള്‍ തമ്മിലുളള ഈ അത്യപൂര്‍വ്വ സ്നേഹപ്രകടനങ്ങള്‍ ലോകത്തിനായി പങ്ക് വെച്ചത്. ഡേവിഡ് ആറ്റന്‍ബറോ അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് വലിയ ആരാധക വൃന്ദമാണ് ഉളളത്.

ഒത്ത കാടിന് നടുവില്‍ അരുവിയില്‍ നിന്ന് വെളളം കുടിച്ച് മടങ്ങുന്ന റെഡ് എന്ന സിംഹത്തെ 20 തോളം വരുന്ന കഴുതപ്പുലികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സംഘം ചേര്‍ന്നുണ്ടായ ആക്രമത്തില്‍ പകച്ച് ഒന്ന് ചെയ്യാനാവാതെ നില്‍ക്കാന്‍ മാത്രമേ റെഡിന് സാധിച്ചുളളു. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ദൂരെ നിന്ന് മറ്റൊരു സിംഹം കളത്തിലെത്തി. വേറെയാരുമായിരുന്നില്ല അത് റെഡിന്‍റെ കൂട്ടുകാരിയായ ടാറ്റു എന്ന പെണ്‍സിംഹമായിരുന്നു. പിന്നെ അവിടെ കളമൊരുങ്ങിയത് ഒരു വന്‍ പോരാട്ടം തന്നെയായിരുന്നു. ടാറ്റുവിന്‍റെ ഗര്‍ജ്ജനത്തില്‍ അവസാനം കഴുതപ്പുലികള്‍ക്ക് ജീവനും കൊണ്ട് ഒാടേണ്ടി വരേണ്ട അവസ്ഥയാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്.

അവസാനം ആണ്‍ സിംഹമായ റെഡിന്‍റെ സ്നേഹപ്രകടനം ഒന്ന് കാണേണ്ട തന്നെയാണ്. ടാറ്റുവിനെ മുട്ടിയുരുമ്മി ശരിക്കും അവര്‍ തമ്മില്‍ ആ നിമിഷത്തില്‍ പങ്ക് വെക്കുന്ന നന്ദിയും സ്നേഹപ്രകടനവും കാണുന്ന ഏത് മനുഷ്യനിലും ആശ്ചര്യമുണര്‍ത്തും അത്രക്കുണ്ട് അവരുടെ ആ നിമിഷത്തെ സ്നേഹ പ്രകടനത്തിന്‍റെ വ്യാപ്തി. ആ നിമിഷങ്ങള്‍ അതിന്‍റെ സൗന്ദര്യം ഒട്ടും ചോരാതെയാണ് ബിബിസിയിലെ ഡെെനാസ്റ്റി എന്ന പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button