ഡൽഹി: നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായ നികുതി വകുപ്പിന് സന്ദേശം അയച്ചതായി റിപ്പോർട്ട്. വരുമാനം കുറച്ചു കാണിച്ചതായി ബിബിസി ആദായനികുതി വകുപ്പ് അയച്ച ഇ മെയിലിൽ സമ്മതിച്ചു. ആറു വർഷത്തിനിടെ നടത്തിയത് 40 കോടി രൂപയുടെ വെട്ടിപ്പാണെന്നാണ് വിലയിരുത്തൽ. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആദായ നികുതി വകുപ്പിന് കൃത്യമായ കണക്കുകളല്ല സമർപ്പിച്ചതെന്ന് ബിബിസി മെയിലിൽ വ്യക്തമാക്കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ ബിബിസിക്ക് പുതിയ ആദായനികുതി വിശദാംശങ്ങൾ സമർപ്പിക്കേണ്ടി വരും. ഇതിനോടൊപ്പം, മുൻ കാലങ്ങളിൽ നടത്തിയ തട്ടിപ്പിന് അനുപാതികമായ തുക അടച്ച് തുടർ നിയമനടപടികളിൽ നിന്ന് മോചിതരാകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments