ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണത്തില്‍ ബിബിസിക്ക് സമന്‍സ്. ബിജെപി നേതാവ് വിനയ് കുമാര്‍ സിംഗ് നല്‍കിയ മാനനഷ്ടക്കേസില്‍, ഡല്‍ഹിയിലെ രോഹിണി കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റര്‍നെറ്റ് ആര്‍ക്കൈവിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
Read Also: കടമെടുക്കാൻ നിൽക്കേണ്ട, കെണിയാണ്: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
30 ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേസില്‍ ഈ മാസം 11ന് കോടതി വാദം കേള്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയോ, ആര്‍എസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് ബിനയ് കുമാര്‍ സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്.
Post Your Comments