മുംബൈ: മിതാലി രാജ് വിവാദത്തിൽ ടീം ഇന്ത്യ രണ്ട് ചേരിയിൽ. സീനിയര്‍ താരം മിതാലി രാജും കോച്ച് രമേഷ് പൊവാറും തമ്മിലുള്ള തര്‍ക്കത്തിൽ ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും രമേശ് പൊവാറിന് പിന്തുണയുമായി രംഗത്തെത്തി. പരിശീലകനായി രമേശ് പൊവാര്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ബിസിസിഐക്ക് കത്ത് സമർപ്പിച്ചുവെന്നാണ് സൂചന.
കഴിഞ്ഞ മാസങ്ങളില്‍ രമേശ് പൊവാറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യൻ ടീം വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് ഹര്‍മന്‍പ്രീത് തന്റെ കത്തില്‍ വ്യക്തമാക്കുന്നു. സാങ്കേതികമായും തന്ത്രപരമായും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം മാറ്റാന്‍ പൊവാറിന് കഴിഞ്ഞുവെന്നും ഹര്‍മന്‍പ്രീത് ചൂണ്ടിക്കാട്ടുന്നു. ട്വന്റി-20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ടീമിന് വിജയിക്കാന്‍ രമേശ് പൊവാര്‍ എന്ന പരിശീലകന്റെ സഹായം വലുതായിരുന്നുവെന്നും സ്‌മൃതി മന്ദാനയും അവകാശപ്പെടുന്നു.
Post Your Comments