Latest NewsIndia

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: സ്ട്രോങ് റൂമിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് കാറിടിച്ചുകയറ്റാന്‍ ശ്രമം. സ്തന ജില്ലയിലാണ് സംഭവം.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഇവിടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം നടക്കുകയായിരുന്നു. അതേസമയം കൂട്ടിയിടിയില്‍ സ്ട്രോങ് റൂം ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്.

എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്‌കോര്‍പിയോ വാഹനമാണ് ഇതിന് ഉപയോഗിച്ചത്. കാറിനുള്ളില്‍ ആറ് പേര്‍ ഉണ്ടായിരുന്നു. കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ രണ്ടു പേരെ മാത്രമെ പോലീസിന് അറസ്റ്റ് ചെയ്യ്ാന്‍ കഴിഞ്ഞുള്ളൂ. ബാക്കി നാലു പേര്‍ ഓടി രക്ഷപ്പെട്ടു. പമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിവരാണ് അറസ്റ്റിലായതത്.

സംഭവത്തില്‍ കാര്‍ പിടിച്ചെടുത്തു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്‌കോര്‍പിയോ വാഹനമാണ് പിടിച്ചെടുത്തത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിങ്ങനെ രണ്ടു പേര്‍ അറസ്റ്റിലാവുകയും നാല് പേര്‍ ഓടി രക്ഷപെട്ടതായുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കെയാണ് മധ്യപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സംഭവം നടന്ന ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button