ദുബായ്: പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ മങ്ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് സംഭവം. മുന്‍ കരുതലെന്ന നിലയിൽ അല്‍ ഖുസൈസിലേയ്ക്കാണ് രോഗികളെ മാറ്റിയത്. ആശുപത്രിയിലെ ഐ സി യുവിലുണ്ടായിരുന്ന മാസം തികയാത്ത പതിനൊന്നോളം കുഞ്ഞുങ്ങള്‍, മൂന്ന് ഗര്‍ഭിണികള്‍, ഏഴ് രോഗികള്‍ എന്നിവരെയാണ് മാറ്റിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാറിന് തീപിടിച്ചത്. ഇതോടെ ആശുപത്രിയിലെ പ്രവേശന കവാടം പുകയില്‍ മുങ്ങി. രോഗികളെ ഒഴിപ്പിക്കാന്‍ രണ്ട് മണിക്കൂറെടുത്തു.
Post Your Comments