മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടവിഭവമാണ് ബ്രോയിലര്‍ ചിക്കന്‍. എന്നാൽ ഇത്തരക്കാരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രോയിലര്‍ കോഴികള്‍ അതിവേഗത്തില്‍ വളരാന്‍ വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് കോളിസ്റ്റിന്‍ ആന്റിബയോട്ടിക്. ഈ മരുന്ന് ധാരാളമായി ഉപയോഗിക്കുന്ന കോഴികളെ ഭക്ഷിക്കുന്ന മനുഷ്യരില്‍ മരുന്നുകളും ചികിത്സകളും വേണ്ട രീതിയില്‍ ഫലം ചെയ്യുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് സൂചന.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കുത്തിവെച്ച കോഴിയുടെ ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
Post Your Comments