പൊതുവെ മാംസാഹാരപ്രിയര്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് പൊരിച്ച ചിക്കന്‍. എന്നാല്‍ സ്ഥിരമായും അമിതമായും പൊരിച്ച ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദ്ഗദർ പറയുന്നത്. ഇപ്പോഴിതാ പൊരിച്ച ചിക്കന്‍ കഴിക്കുന്നവരെ നിരാശപ്പെടുത്തുന്ന മറ്റൊരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുയാണ്.
ആന്റി ബയോട്ടിക് ഉപയോഗിച്ചിട്ടും അണുബാധ വിട്ടുമാറാത്തത് പൊരിച്ച ചിക്കന്‍ അമിതമായി കഴിക്കുന്നതുകൊണ്ടാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചിക്കനില്‍ അടങ്ങിയിട്ടുള്ള സൂപ്പര്‍ബഗ് വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയകളാണ്, ആന്റി ബയോട്ടിക്കിനെ നിഷ്‌പ്രഭമാക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.
വന്‍തോതില്‍ ചിക്കന്‍ ഉല്‍പാദിപ്പിക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി നല്‍കുന്ന ഹോര്‍മോണുകളാണ് ഇവിടെ വില്ലനാകുന്നത്. അതുകൊണ്ടുതന്നെ, വൈദ്യശാസ്‌ത്രത്തിലെ അത്ഭുത കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ആന്റി-ബയോട്ടിക്കുകള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
Post Your Comments