Latest NewsNewsBusiness

അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി

രാജ്യത്ത് അവശ്യ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും, ബ്രാന്റുകളും ഉയർന്ന വിലയ്ക്കാണ് ഇത്തരം മരുന്നുകളുടെ വിൽപ്പന നടത്തുന്നത്

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ആന്റി- ബയോട്ടിക്കുകളും ആന്റി- വൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വിലയാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇവയിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റി- ബയോട്ടിക് കുത്തിവയ്പ്പുകൾ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്. കൂടാതെ, വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയും പരിഷ്കരിച്ച പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളാണ്.

രാജ്യത്ത് അവശ്യ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ നിർമ്മാതാക്കളും, ബ്രാന്റുകളും ഉയർന്ന വിലയ്ക്കാണ് ഇത്തരം മരുന്നുകളുടെ വിൽപ്പന നടത്തുന്നത്. മരുന്നുകൾക്ക് അമിത വില ഈടാക്കുന്നതിനാൽ, സാധാരണക്കാരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇത്തരം മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതിനോടൊപ്പം ജിഎസ്ടി വരുമ്പോൾ വില വീണ്ടും ഉയർന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകൽക്കൊള്ള അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചത്.

Also Read: ക്രൂഡോയിലിന്റെ വിൻഡ് ഫാൾ ടാക്സ് കുറച്ച് കേന്ദ്രം, പുതുക്കിയ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments


Back to top button