KeralaLatest News

എം.എല്‍.എമാര്‍ സത്യാഗ്രഹത്തിലേക്ക്; സമരം ശക്തമാക്കി യുഡിഎഫ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്. വിഷയത്തില്‍ എം.എല്‍.എമാര്‍ സത്യാഗ്രഹത്തിനൊരുങ്ങുകയാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വിഎസ് ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സമരം നടത്തുക. അതേസമയം നിയമസഭാ നടപടികള്‍ ഇന്ന് തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സഭയില്‍ ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടര്‍ന്നു. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button