Latest NewsIndia

‘രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, നടന്നത് ഗൂഢാലോചന’ ; വെളിപ്പെടുത്തലുമായി എൽ ടി ടി ഇ

ചെന്നൈ: തമിഴ്‌നാടിനെ ഇളക്കിമറിച്ചു കൊണ്ട് ഇപ്പോൾ പുതിയ ഒരു ചർച്ചയാണ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എല്‍റ്റിറ്റിഇ വ്യക്തമാക്കിയിരിക്കുകയാണ് .എല്‍റ്റിറ്റിഇയുടെ വക്താക്കളായ കുബുരാന്‍ ഗോസ്വാമിയും ലതാന്‍ ചന്ദ്രലിംഗവും ഒപ്പു വെച്ച കത്തിലാണ് ഇത്തരത്തില്‍ വ്യക്തമാക്കിയത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്ക്ക് രാജീവ്ഗാന്ധി വധക്കേസുമായി ബന്ധമില്ലെന്ന് തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടും ആരോപണം തങ്ങളില്‍ കാലാകാലമായി കെട്ടിവെയ്ക്കുകയാണെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാരിനെയും എല്‍റ്റിറ്റിഇയെയും തമ്മില്‍ തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കുറ്റം തങ്ങളുടെ മേല്‍ ആരോപിക്കുന്നത്.എല്‍റ്റിറ്റിഇ ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനോ ആക്രമിക്കാനോ ശ്രമിച്ചിട്ടില്ല. ശ്രീലങ്കന്‍ നേതാക്കള്‍ക്കെതിരെയല്ലാതെ ഇന്ത്യയിലെ മറ്റു നേതാക്കളെ ലക്ഷ്യം വച്ച് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തില്‍ നിന്നും മുക്തമാക്കി അന്താരാഷ്ട്രതലത്തില്‍ തങ്ങള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു. കൂടാതെ ഇന്ദിരയുടെ കാലത്ത് ഇന്ത്യൻ ഗവൺമെൻറാണ് എൽ.ടി.ടി.ഇ ക്ക് പിന്തുണയും സഹായങ്ങളും ട്രെയിനിംഗും നൽകിയതെന്നും ഇന്ദിരയും രാജീവും എൽ.ടി.ടി.യുമായി ബന്ധം പുലർത്തിയിരുന്നു എന്നും പ്രസ്താവനയിൽ അവർ വെളിപ്പെടുത്തുന്നു.

എന്നാൽ ഇത് എൽ ടി ടി ഇ യുടെ പുതിയ തന്ത്രമാണെന്നും ഇന്ത്യയുടെ തടസങ്ങൾ നീക്കിയാൽ ഇന്ത്യയിൽ തന്നെ ഇവർക്ക് ശക്തി പ്രാപിക്കാനും ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാനും ഉള്ള പുതിയ തന്ത്രമാണെന്നും വിലയിരുത്തലുകളുണ്ട്. കത്ത് കാണാം ;  

 

shortlink

Related Articles

Post Your Comments

Related Articles


Back to top button