പത്തനംതിട്ട: ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലായിരുന്നു സംഘര്‍ഷമുണ്ടായത്. മുനിസിപ്പൽ കൗൺസിലർ പി കെ അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അൻസിൽ, അനീഷ് വിശ്വനാഥ്, മേഖല പ്രസിഡൻറ് അജിൻ വർഗീസ്, എസ്എഫ്ഐ നേതാവ് ശരത്ത് ശശിധരൻ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ അറിയിച്ചു.
Post Your Comments