
തിരുവനന്തപുരം : സ്വ: കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 19മത് ബലിദാനദിനത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന പൊതുസമ്മേളനതിന്റെ ഭാഗമായി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങര ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ബി.ജെ.പി തിരുവനന്തപുരം ജില്ല ഉപാധ്യക്ഷൻ ശ്രീ മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീലാൽ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം എൻ.പി.ഹരി,ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ:പൂഴിക്കുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, യുവമോർച്ച സംസ്ഥാന സമിതി അംഗം ചന്ദ്രകിരൺ,യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, കൂട്ടപ്പന മഹേഷ്, ഋഷികേശൻ, മാറാടി അഖിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാവിലെ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചിരുന്നു.
Post Your Comments