Latest NewsKerala

ശബരിമല വിഷയം; തന്ത്രിമാരെ പിന്തുണച്ച്‌ മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണെന്നും അ​വര്‍ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ടാ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍. ആ​ല​പ്പു​ഴ​യില്‍ എ​ല്‍.ഡി.എഫ് സംഘടിപ്പിച്ച മ​ഹാബ​ഹു​ജ​ന സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​രണ നി​ല​യി​ല്‍ സര്‍ക്കാ​രു​മാ​യി ത​ന്ത്രി​മാ​ര്‍ ഗു​സ്തി​ക്കു വ​രാ​റി​ല്ല. ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്. അ​വ​ര്‍​ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് ചി​ലര്‍ വ​ഴിതെ​റ്റി പോ​യേ​ക്കാം. ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​കള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ല. ത​ന്ത്രി​സ​മൂ​ഹം മു​ഴു​വ​ന്‍ സര്‍ക്കാരിനെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ന്ന​വ​രെ​ന്ന ധാ​ര​ണ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button