തിരുവനന്തപുരം∙ ശബരിമലയിലെ പ്രവർത്തനത്തിന് എസ്പി. യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നൽകി സർക്കാർ. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിൽ ബിജെപിയിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ അനുമോദനം. അദ്ദേഹത്തിന്റെ 15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് അനുമോദനം നൽകുന്നത് എന്നാണ് റിപ്പോർട്ട്.
നിലയ്ക്കല്‍ സംഭവത്തില്‍ യതീഷിനെ പിന്തുണച്ച് മുഖ്യമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കും മുന്നേ യതീഷിനെ മാറ്റുകയും ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയേയും തടഞ്ഞതോടെയാണ് പണി കിട്ടിയതെന്നാണ് സൂചന. തുടർന്ന് സന്നിധാനത്തു വിളിച്ചു വരുത്തി മാപ്പെഴുതി വാങ്ങിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ യതീഷിന് പിന്തുണ നല്‍കിയെങ്കിലും ജഡ്ജിയേയും തടഞ്ഞതോടെ യതീഷിനെ കൈവിടാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ഇപ്പോൾ ഇതിന്റെ ക്ഷീണം തീർക്കാനാണ് അനുമോദനം എന്നാണു സൂചന.
Post Your Comments