കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കടയ്ക്കു മുന്നില്‍ നിന്നവരെ ഏത്തമിടിപ്പിച്ച എസ്.പി യതീഷ് ചന്ദ്രയുടെ നടപടി പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്ക് ഡൗണിന്റെ അഞ്ചാം ദിനം ജനം പൂര്‍ണ്ണമായും കോവിഡ് പ്രതിരോധ നടപടികളുമായി സഹരിക്കുന്നുണ്ട്. കൂടാതെ സാമൂഹിക അകലം പാലിച്ച് അവശ്യസാധനങ്ങള്‍ മറ്റും വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോളനിവാഴ്ച്ചകാലത്ത് ബ്രട്ടീഷ് പോലീസ് കാണിക്കാത്ത നടപടിയാണ് യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മാനവികതയുടെ മുഖം നഷ്ടമായ പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. സൗഹൃദ പോലീസെന്നത് അധരവ്യായാമം മാത്രമായി ചുരുങ്ങി. ഇത് മധ്യകാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ്. നിയമം കയ്യിലെടുക്കുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും ജനാധിപത്യ സംവിധാനത്തിന് അത് വെച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments