KeralaLatest News

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വിഷയമായി യതീഷ് ചന്ദ്രയുടേയും മോദിയുടേയും ചിത്രം: കാരണം ഇതാണ്

തൃശൂര്‍: ശബരിമല വിഷയത്തിനു ശേഷം മോദിയുടെ ഇന്നലത്തെ കേരള സന്ദര്‍ശനത്തോടെ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ് എസ്പി യതീഷ് ചന്ദ്ര. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് ഇതിനു കാരണം. നേരത്തേ ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിന് യതീഷ് ചന്ദ്ര ഐ.പി.എസിനെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച നടക്കുന്നത്.

‘കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ശബരിമല ദര്‍ശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തിവിടണമെന്ന് യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്ന് പോലീസ് നിലപാട് സ്വീകരിച്ചതോടെ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ എസ്പിക്കെതിരെ രംഗത്ത് വന്നു.

സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നാണ് എ.എന്‍ രാധാകൃഷ്ണന്‍ അന്ന് എസ്പിയോട് ചോദിച്ചത്. എന്നാല്‍ മന്ത്രി ഉത്തരവിട്ടാല്‍ താനത് ചെയ്യാം എന്നായിരുന്നു എസ്പിയുടെ മറുപടി. യതീഷ്ചന്ദ്രയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു.

യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അന്ന് എന്‍ രാധാകൃഷ്ണന്‍ താക്കീത് നല്‍കി. അവകാശലംഘനത്തിന് കേന്ദ്രമന്ത്രി ലോക്സഭ സ്പീക്കര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യതീഷ് ചന്ദ്രക്കെതിരെ ഒരു നടപടിയും വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button