കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് എസ്.പി യതീഷ് ചന്ദ്ര. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. പുറത്തിറങ്ങുന്നവർക്കെതിരെ എല്ലാദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ടെന്നും എന്നിട്ടും ആളുകള്‍ക്ക് വീടിനകത്ത് ഇരിക്കുന്നില്ലെന്നും യതീഷ് ചന്ദ്ര പറയുകയുണ്ടായി.
വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല.ഇതുകണ്ടെങ്കിലും നാട്ടുകാർ വീട്ടിൽ ഇരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയതതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേർത്തു.
Post Your Comments