UAELatest News

യു.എ.ഇയിലെ ദേശീയ ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ച് യുവതി

ദുബായ് : യു.എ.ഇയിലെ ദേശീയ ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ച് എമറൈത്തി യുവതി. രണ്ട് കുട്ടികളുടെ അമ്മയായ അലിയ അൽ അലി തന്റെ മൂന്നാമത്തെ കുട്ടിക്കാണ് യു.എ.ഇയിലെ ദേശീയ ദിനമായ ഡിസംബർ 2 ന് ജന്മം നൽകുന്നത്.

ഡിസംബർ 1,2 തീയതികൾ താൽപര്യമുണ്ടോയെന്ന് ഡോക്ടർ തന്നോട് ചോദിച്ചിരുവെന്നും എന്റെ രാജ്യത്തിന്റെ ദേശീയ ദിനമായതിനാൽ ഞാൻ ഡിസംബർ 2 തന്നെ തിരഞ്ഞെടുത്തുവെന്നും അലിയ പറഞ്ഞു. അലിയയ്ക്ക് പിറക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് അമിറ എന്ന പേരും തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നയാണ് അലിയ.

കുട്ടിക്ക് 38 ആഴ്ച്ച വളർച്ചയുണ്ടെന്നും അലിയയുടെ യഥാർത്ഥ പ്രസവ തീയതി ഡിസംബർ അവസാനമായിരുന്നുവെന്നും ഷാർജയിലെ അൽ സഹ്റ ഹോസ്പിറ്റലിലെ ഡോക്ടർ രബബ് മെഹ്ദി ഹെൽമി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button