Latest NewsKerala

പഴശ്ശിരാജയുടെ പങ്ക് ചര്‍ച്ചയാവണം; കണ്ണൂര്‍ വിമാനത്താവളത്തിന് പഴശ്ശിയുടെ പേര് നല്‍കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

കണ്ണൂര്‍: കേരളവര്‍മ പഴശ്ശിരാജയുടെ പേര് കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. നിസ്സഹകരണത്തിലൂടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ ഗാന്ധിജി മുട്ടുകുത്തിച്ചു. എന്നാല്‍, അതിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസ്സഹകരണത്തെ വിദേശികള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചയാളാണ് പഴശ്ശിരാജ. സ്വാതന്ത്ര്യ സമരത്തിലെ പഴശ്ശിരാജയുടെ പങ്ക് ചര്‍ച്ചയാവണമെന്നും ഇതിലൂടെ ഉത്തരവാദിത്തബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശിരാജ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പഴശ്ശിയുടെ വീരാഹുതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button