KeralaLatest NewsNews

ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു

കോഴിക്കോട്: കോഴിക്കോട് സി ആർ സിയുടെ ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ചേവായൂർ കോമ്പോസിറ്റ് റീജിയണൽ സെന്ററിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു. കോമ്പോസിറ്റ് റീജിയണൽ സെന്ററിനെ രാജ്യത്തെ മികച്ച കേന്ദ്രമാക്കി ഉയർത്താൻ സാധിക്കുമെന്ന് ഗവർണർ പറഞ്ഞു. ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും അതിന് കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? ചോദ്യവുമായി ബെന്യാമിൻ

‘പൗരന്മാരുടെ ശാക്തീകരണം ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ’ എന്ന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ദേശീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും ഗവർണർ നിർവ്വഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി സി ആർ സി കോഴിക്കോടിനെ സർക്കാർ ഇതിനോടകം നോട്ടിഫൈ ചെയ്തിട്ടുണ്ട്. ചേവായൂർ കോമ്പോസിറ്റ് റീജിയണൽ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജുമായ എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കണ്ണൂർ ജില്ലാ ജഡ്ജി ആർ.എൽ ബൈജു, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ഷൈജൽ എന്നിവരെ ഗവർണർ ചടങ്ങിൽ ആദരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി സ്വാഗതവും സ്പെഷൽ എഡ്യുക്കേഷൻ മേധാവി ഡോ.സുനീഷ് ടി വി നന്ദിയും പറഞ്ഞു.

Read Also: പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button