Latest NewsIndiaNews

വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണ്: പി.എസ് ശ്രീധരന്‍ പിള്ള

തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു.

പനാജി: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കനക്കുമ്പോൾ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണെന്നും കേരളം പോസിറ്റീവ് പൊളിറ്റിക്‌സിലേക്ക് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയുടേയും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഗോവ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രീയ അതിപ്രസരം ദോഷമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Read Also: കേരള മോഡല്‍ വന്‍ പരാജയം: ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി ഹാഷ്ടാഗ്

അതേസമയം, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരുക്കിയെങ്കിലും പ്രതിപക്ഷ,യുവജന സംഘടനകള്‍ ഇതിനെ മറികടന്ന് പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button