തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ടെത്തി വിലയിരുത്താമെന്നും പ്രതിപക്ഷ നേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ ഒരുക്കമാണെന്നും തുറന്ന് പറഞ്ഞ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ പ്രളയം തകര്‍ത്തിരുന്നു. പമ്പയിലാണ് കൂടുതല്‍ നാശം ഉണ്ടായത്. അതിനാല്‍ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വരികയാണ് മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷം ആരോപിക്കുന്ന പ്രശ്നങ്ങള്‍ ശബരിമലയില്‍ ഇല്ല. ശബരിമല സ്ത്രീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ബഹളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments