ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ -ജൂണില്‍ രാജ്യം 8.2 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 7.1 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക നിരീക്ഷകരും റേറ്റിംഗ് ഏജന്‍സികളും 7.2 മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയായ് തന്നെ തുടരുന്നു. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് ആകുമ്പോഴേക്ക് ജിഡിപി 7.4 ശതമാനത്തിലേക്ക് എത്തുമെന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച.
ഖനന– ക്വാറി മേഖലയില്‍ വളര്‍ച്ച കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പാദത്തിലെ 6.9 ശതമാനത്തില്‍ നിന്നും 2.4 ശതമാനമായി. ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച 7.1 ല്‍ നിന്നും 7.4 ശതമാനമായി ഉയര്‍ന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.8 ശതമാനമാണ്. കെട്ടിടനിര്‍മ്മാണ മേഖല 7.8 ശതമാനം വളര്‍ച്ച സെപ്തംബറില്‍ കൈവരിച്ചു വായ്പ ലഭ്യത കുറഞ്ഞതാണു ജിഡിപി വളര്‍ച്ച താഴാന്‍ കാരണമെന്നു ഗവണ്‍മെന്റ് വാദിക്കുന്നു.
Post Your Comments