Latest NewsInternational

ഇതാണ് മരണമില്ലാത്ത ജീവി

ജനിക്കുന്നവർ ഒരിക്കൽ മരിക്കും. ഇതാണ് നാം മനസിലാക്കിയിരുന്നു തത്വം. എന്നാൽ തെറ്റി. മരണമില്ലാത്ത ജീവിയും ഈ ഭൂമിയിലുണ്ട്. മരണമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ടറിടോപ്സിസ് നുട്രികുല എന്ന എന്ന ജെല്ലി ഫിഷാണ് മരണമില്ലാത്ത വിരുതന്‍. പൂര്‍ണമായും നശിക്കാത്ത ഒരു കൂട്ടം കോശങ്ങളില്‍ നിന്നും പുതിയ ഒരു ജീവിയെ രൂപപ്പെടുത്താനുള്ള ജെല്ലി ഫിഷിന്റെ കഴിവാണ് ഈ മാജിക്കിന് പിന്നില്‍. കേവലം നാലോ അഞ്ചോ മില്ലീമീറ്റര്‍ മാത്രം നീളമുള്ള ഇവയ്ക്ക് അനവധി ജന്മങ്ങളുണ്ടെന്ന് സാരം.

ഇവയെ 1883ല്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ 1990വരെയും പുനര്‍ജനിക്കാനുള്ള ഇവയുടെ കഴിവ് ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ടറിടോപ്സിസിന് പരിക്കേല്‍ക്കുകയോ ശരീരഭാഗങ്ങള്‍ നശിക്കുകയോ ചെയ്താല്‍ ഇവ ഒരു ബള്‍ബിന്റെ രൂപത്തിലേക്ക് മാറും. തുടര്‍ന്ന് ശരീരത്തില്‍ ശേഷിക്കുന്ന കോശങ്ങള്‍ക്ക് വ്യത്യസ്ത ധര്‍മ്മങ്ങളുള്ള കോശങ്ങളായി മാറാന്‍ സാധിക്കും. ഉദാഹരണത്തിന് ഇവയുടെ പേശീകോശങ്ങള്‍ക്ക് നാ‌ഡീകോശങ്ങളോ അണ്ഡമോ ബീജമോ ആകാനും തിരിച്ചും സാധിക്കും. പൂര്‍ണ വളര്‍ച്ചയെത്തിയ ടറിടോപ്സിസിന് മാത്രമേ ഈ പുനര്‍ജന്മം സാദ്ധ്യമാകൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button