തിരുവനന്തപുരം: ഒരു തരത്തിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഏതെങ്കിലും ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിട്ടില്ല. ശബരിമല പ്രശ്നം തുടര്‍ച്ചയായി പരിഗണിക്കാനാകില്ലെന്നാണ് പറഞ്ഞത്. ചോദ്യോത്തരവേള തടസപ്പെടുത്തിയത് ശരിയായില്ലെന്നും എല്ലാ എം എല്‍ എമാര്‍ക്കും ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments