Latest NewsKerala

ശബരിമല വിഷയത്തില്‍ പ്രതിപക്ഷനേതാവിനെ രൂക്ഷമായ് വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമലയില്‍ ഉന്നയിക്കാനായ് കാര്യമായ വിഷയങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചയെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയാണ് ചെന്നിത്തല എന്ന് മന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. വിഷയം ശബരിമലയിലെ യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോള്‍ വിഷയം മാറ്റിയിട്ടൊന്നും ഒരു കാര്യവുമില്ല. എന്തിനാണ് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്? സമരം ആസൂത്രണം ചെയ്ത ബിജെപി പിന്മാറിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞിരിക്കുമല്ലോ? ആ സമരത്തിലേയ്ക്കാണല്ലോ കൊടിപിടിക്കാതെ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാരെ നിയോഗിച്ചത്? ഇപ്പോഴോ? മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അനാവശ്യമായ നിയന്ത്രണങ്ങളും ബിജെപിആര്‍എസ്എസ് സംഘം നടത്തുന്ന അനാവശ്യ സമരങ്ങളുമാണ് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയതെന്നും സിപിഐഎമ്മും സംഘപരിവാറും ഒത്തുകളിക്കുന്നുവെന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.ആര്‍എസ്എസുകാരായ വത്സന്‍ തില്ലങ്കേരി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരാണ് ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്ക് കാരണക്കാര്‍. അവരില്‍ ചിലര്‍ ഇപ്പോള്‍ ജയിലിലാണ്. റാന്നി താലൂക്കില്‍പ്പോലും പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് അക്രമികള്‍ക്ക് ജാമ്യം ലഭിച്ചത്. തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹം സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ പറയുന്നു.

https://www.facebook.com/thomasisaaq/photos/a.210357065647109/2452750784741048/?type=3

 

shortlink

Related Articles

Post Your Comments

Related Articles


Back to top button