Latest NewsIndia

രണ്ട് നേതാക്കള്‍ ബിജെപി വിട്ടു

അമിത് ഷായ്ക്കാണ്  രാജി കത്ത് എഴുതിയിരിക്കുന്നത്

ഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടു. പാര്‍ട്ടിയിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് തീരുമാനം. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവരാണ് രാജി വച്ചത്. അമിത് ഷായ്ക്കാണ്  രാജി കത്ത് എഴുതിയിരിക്കുന്നത്.

തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കന്മാര്‍ സീറ്റ് നിഷേധിക്കപ്പെടും എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഉള്ള നിരവധി പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ ഭയക്കുകയാണെന്ന് രാജികത്തില്‍ ഇവര്‍ വ്യക്തമാക്കി.

സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകര്‍ വൃത്തികട്ട വഴികളിലൂടെ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും പതിറ്റാണ്ടുകളായി ഒഡീഷയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ എന്ന നിലയിലും കാഴ്ചവസ്തുക്കളായി പാര്‍ട്ടിയില്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം.

റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ദിലീപ് റായ്. അദ്ദേഹം തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്. പിന്നീട്
കടുത്ത മനോവേദനയോട് കൂടിയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് റായ് ട്വീറ്റ് ചെയ്തു. അതേസമയം ഇവരുടെ രാജി ബിജെപിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബസന്ത് പാണ്ഡെയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button