മുംബൈ: മിതാലി രാജുമായുള്ള വിവാദം മൂലം വനിതാ ടീം പരിശീലകന് രമേഷ് പവാറിന്റെ ജോലി തെറിച്ചു. പവാറിന്റെ കരാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിന്റെ പുറത്ത് പകരക്കാരനെ തേടി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച വരെയായിരുന്നു വനിതാ പരിശീലകനായി പവാറുമായുള്ള കരാര്‍. ഇത് ദീര്ഘിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.
ട്വന്റി 20 വനിതാ ലോകകപ്പ് സെമിയില്‍ നിന്നും മിതാലിയെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പവാറും കോച്ചിംഗ് സ്റ്റാഫ് ഡയാന എഡുല്‍ജിയും തന്നെ അപമാനിക്കുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമായിരുന്നു മിതാലി ആരോപിച്ചത്. എന്നാല്‍ ഓപ്പണറായി ഇറക്കാന്‍ മിതാലി രാജ് രാജി ഭീഷണി മുഴക്കിയെന്നായിരുന്നു രമേഷ് പവാറിന്റെ വിശദീകരണം.
Post Your Comments