തിരുവനന്തപുരം: ശബരിമലയിൽ വനഭൂമി വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചു. ശബരിമലയുടെ വികസനത്തിന് വനഭൂമി വിട്ടുനല്കണമെന്നാണ് ദേവസ്വം ബോർഡ് കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ സ്ഥലം വിട്ടുനൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കർ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളിയത്.
പമ്പയിലെ നിർമാണ പ്രവർത്തനങ്ങൾക്കു പണം വേണ്ടെന്ന് ടാറ്റാ കൺസൾട്ടൻസി അറിയിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയിരുന്നു. 25 കോടി വേണ്ടെന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്. ശബരിമലയ്ക്കു പകരം സ്വകാര്യക്ഷേത്രങ്ങളെ വളർത്താൻ ശ്രമം നടക്കുന്നതായും പത്മകുമാർ ആരോപിച്ചു. കാണിക്ക ഇടരുതെന്ന പ്രചാരണം ഇതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments