തിരുവനന്തപുരം: ശബരിമലയെ കുറിച്ച് ക്യാമ്പയിന് സംഘടിപ്പിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ യഥാര്‍ഥ ചിത്രം ഇതരസംസ്ഥാനത്തെ ഭക്തരിലേക്ക് എത്തിക്കുക എന്നതാ് ഇതിന്റെ ലക്ഷ്യം. ക്ഷേത്രത്തെ കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും ഇതര സംസ്ഥാനങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. മാധ്യമങ്ങളിലെ പരസ്യത്തിനു പുറമേ സംഘടനകള്‍ വഴിയും സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരായ വ്യക്തികള്‍ വഴിയുമാണ് ബോധവല്‍കണം നടത്തുക.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധിക്കു ശേഷമുള്ള ക്ഷേത്രത്തിലെ സാഹചര്യങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇപ്പോഴത്തെ സുരക്ഷാക്രമീകരണങ്ങളും പരസ്യത്തിലൂടെ ഭക്തരില്‍ എത്തിക്കും അതേസമയം ശബരിമലയിസെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. അതേസമയം ക്യാമ്പയിനിനായി ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടുമെന്നും ബോര്‍ഡ് അറിയിച്ചു.
Post Your Comments