Latest NewsIndia

പാകിസ്ഥാനും ഇന്ത്യയെ പോലെ മതേതര രാജ്യമാകണമെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെങ്കിൽ പാകിസ്ഥാൻ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രം ആണ് നിർമ്മിച്ചത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യയുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തണമെങ്കില്‍ പാകിസ്ഥാന്‍ ഒരു മതേതര രാജ്യമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന പാകിസ്ഥാന്റെ വാദം സത്യമല്ല. ഭീകരവാദവും സമാധന ചര്‍ച്ചകളും ഒരുമിച്ചു പോവില്ലെന്നു തന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും ബിപിൻ റാവത്ത് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button