കോയമ്പത്തൂര്‍: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജാണ് യൂട്യൂബ് ചാനലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജനറല്‍ റാവത്തിന്റെ മരണത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തിയെന്ന് വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Read Also : ബിപിൻ റാവത്തിനെ അപമാനിച്ച സംഭവം : സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എജി
കോയമ്പത്തൂരിലെയും നീലഗിരിയിലെയും കോളേജുകളിലെ ഒരു പ്രത്യേക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ ജനറല്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്നായിരുന്നു വാര്‍ത്ത. ഇതില്‍ നല്‍കിയിരുന്ന ദൃശ്യങ്ങള്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് കോളേജില്‍ എത്തി പരിശോധന നടത്തിയിരുന്നു. ജനറല്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ കോപ്റ്റര്‍ അപകടം നടന്ന എട്ടാം തീയതിക്കു മുമ്പു ചിത്രീകരിച്ചതാണ് വീഡിയോ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. ഏഴാം തീയതി കോളേജില്‍ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ വീഡിയോയാണ് വ്യാജ വാര്‍ത്തയോടൊപ്പം പ്രചരിപ്പിച്ചത്. ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഈ വീഡിയോ യൂട്യൂബ് ചാനല്‍ ഉപയോഗിക്കുകയായിരുന്നെന്ന് കോളേജ് മാനേജ്മെന്റ് പറയുന്നു.
Post Your Comments