Latest NewsIndiaNews

‘പിതാവിന് അവസാന സല്യൂട്ട്’: പിതാവിന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വെച്ച് ആദരപൂർവ്വം സല്യൂട്ട് നൽകി കുഞ്ഞുമകൻ – വീഡിയോ

ആഗ്ര: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചപ്പോൾ ഏവരും സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. സൈനികന്റെ ഭൗതികശരീരമുള്ള പെട്ടിയില്‍ വെച്ചിരുന്ന തൊപ്പി എടുത്ത് സ്വന്തം തലയിൽ വെച്ച് പിതാവിന് അവസാന സല്യൂട്ട് നൽകുന്ന കുനിഞ്ഞുമകന്റെ വീഡിയോ ആരെയും കണ്ണീരിലാഴ്ത്തും.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാന്റെ ഭൗതിക ശരീരം അടങ്ങിയ പെട്ടിയ്ക്ക് മുകളില്‍ യൂണിഫോമും തൊപ്പിയും വെച്ചിരുന്നു. മൃതദേഹത്തിന് സമീപം നിന്ന മകന്‍ പൂക്കള്‍ മാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വെച്ച് സല്യൂട്ട് നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അതേ തൊപ്പി മകളുടെ തലയിലും വെച്ചു കൊടുക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചപരിക്കുന്നുണ്ട്.

പൃഥ്വി സിങ് ചൗഹാന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ചിതാഭസ്മം ഗംഗാനദിയില്‍ നിമഞ്ജനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button