ന്യൂഡല്‍ഹി: കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ എം പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് തെലുങ്കാന പ്രദേശ് കോണ്‍. കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈക്കമാന്‍ഡ് തീരുമാനം എ ഐ സി സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആണ് വാര്‍ത്താ കുറിപ്പിലൂടെ ഈ കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുളളത്.
2009 ലാണ് അസ്ഹര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അതേ വര്‍ഷം തന്നെ മൊറാദാബാദ് മണ്ഡലത്തില്‍ നിന്ന് എം പി യാകുകയും ചെയ്തിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments