ഹൈദരാബാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഇന്ത്യയിൽ ഒരു പാർട്ടിയും ആഗ്രഹിക്കുന്നില്ലെന്ന് കെ.ടി രാമറാവു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ആസ്ഥാനം ഗോഡ്സെയ്ക്ക് വിറ്റുവെന്നും അദ്ദേഹം പരിഹസിച്ചു.
‘ഇന്ത്യയിൽ ഒരു പാർട്ടിയും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം മണ്ഡലത്തിൽ പോലും ജയിക്കാൻ പറ്റാത്ത ആളാണ് രാഹുൽ ഗാന്ധി, ആ അദ്ദേഹം വിചാരിച്ചാൽ തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികളെ എങ്ങനെ ജയിപ്പിക്കാനാണ്?’ രാമറാവു പത്രസമ്മേളനത്തിൽ ചോദിച്ചു.
തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രസിഡന്റ് ആണ് കെ.ടി രാമറാവു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, തെലുങ്കാന രാഷ്ട്ര സമിതിയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് കെ.ടി രാമറാവുവിന്റെ രൂക്ഷ പ്രതികരണം.
Post Your Comments