CricketLatest NewsNewsSports

അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിര്‍ദേശിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

മുംബൈ: ഇന്ത്യൻ ടെസ്റ്റ് നായക സ്ഥാനം വിരാട് കോഹ്ലി രാജിവെച്ച സാഹചര്യത്തില്‍ അടുത്ത ടെസ്റ്റ് നായകനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മയാണ് ഏറ്റവും അനുയോജ്യമെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.

‘രോഹിത് ശര്‍മയെ തന്നെയാണ് ഇന്ത്യ അടുത്ത ടെസ്റ്റ് നായകനാക്കേണ്ടത്. അടുത്ത നായകന്‍ മൂന്ന് ഫോര്‍മാറ്റിലും നമ്മുടെ ഒന്നാമന്‍ തന്നെയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നം? അടുത്ത അഞ്ച്-ആറ് വര്‍ഷം മുന്നില്‍ക്കണ്ട് തീരുമാനമെടുക്കുന്നത് ശരിയായ രീതിയല്ല. മുന്നോട്ടുള്ളത് നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഭാവിയിലേക്ക് ചിന്തിച്ച് ഇപ്പോള്‍ തീരുമാനമെടുത്താല്‍ അനുഭവസമ്പന്നരായ താരങ്ങളുടെ കുറവുണ്ടെന്നതാണ് പ്രശ്നം’.

Read Also:- രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..

‘രോഹിത് ശര്‍മ മികച്ചൊരു താരവും അതിലുപരി നല്ലൊരു നായകനുമാണെന്നാണ് തോന്നിയിട്ടുള്ളത്. എന്റെ അനുഭവസമ്പത്തില്‍ നിന്ന് പറഞ്ഞാല്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനം നല്‍കണമെന്നാണ് പറയുക. എന്നാല്‍ അവന്റെ ഫിറ്റ്നസ് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. രോഹിത്തിന്റെ അഭാവം എതിരാളികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അത് കണ്ടു. കാരണം അവന്‍ ആക്രമിച്ച് റണ്‍സുയര്‍ത്തുന്നു. ക്രിക്കറ്റിനെ വളരെ സ്നേഹിച്ച് അവന്‍ ബാറ്റ് ചെയ്യുന്നു’ അസ്ഹറുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button