കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി തസ്തികകളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നവംബർ 30ന് രാവിലെ 11ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി, ഫോട്ടോകോപ്പി എന്നിവയുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 04712348666.
സോഷ്യൽ വർക്കർ കം കേസ് വർക്കർക്ക് എം.എസ്.ഡബ്‌ള്യൂ/എം.എ (സോഷ്യോളജി/എം.എ (സൈക്കോളജി)/എം.എസ്‌സി(സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. പ്രതിമാസം 12,000 രൂപയാണ് വേതനം. സൈക്കോളജിസ്റ്റിന് (പാർട്ട് ടൈം) എം.എസ്‌സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. പ്രതിമാസം 7,000 രൂപയാണ് വേതനം. സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. പ്രതിമാസം 7,500 രൂപ വേതനം ലഭിക്കും.
Post Your Comments