തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭ സമ്മേളനം ഇന്നും തുടരും. ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്‍റെ നിലപാട്.
ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് ഇന്നലെ സഭയില്‍ അരങ്ങേറിയത്. ശബരിമലയിലെ പോലീസ് നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചു. പോലീസ് നിയന്ത്രണങ്ങൾ ഭക്തർക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിലൂന്നി ഇന്നും അടിയന്ത പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ചോദ്യത്തര വേള മുതൽ പ്രതിഷേധം തുടങ്ങണോയെന്ന് രാവിലെ 8.30ക്ക് ചേരുന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും.
Post Your Comments