KeralaLatest News

ശബരിമല ശാന്തമാകാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട :ശബരിമല ശാന്തമാകാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും എന്നാല്‍ അത് കഴിവുകേടായി കാണരുതെന്നും  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.എല്ലാം ശബരിമലയ്ക്ക് വേണ്ടിയാണ്. ശബരിമലയില്‍ ആത്മാർത്ഥമായി നാമം ജപിക്കാൻ ഒരു വിലക്കുമില്ല. എന്നാല്‍ പ്രശ്നക്കാര്‍ക്ക് മാത്രമാണ് വിലക്ക്. പ്രളയത്തിന് ശേഷം ശബരിമലയില്‍ പെട്ടെന്ന് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഭിന്നതയില്ല. ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്‍റെയും സിപിഐയുടെയും അംഗങ്ങൾ ഉണ്ടെന്നും ശങ്കരദാസിനും തനിക്കും തുല്യ ഉത്തരവാദിത്തമാണെന്നും പദ്മകുമാര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button