കോഴിക്കോട്: എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികളില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ എന്‍ഡിഎ യിലേക്ക് എത്തുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളി. എന്‍ഡിഎക്ക് ഒപ്പം നില്ക്കാന് ആഗ്രഹിക്കുന്നവരെ സ്വീകരിക്കുമെന്ന് താന്‍ നേരത്തെതന്നെ അറിയിച്ചിട്ടുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎ യില്‍ വരുന്നത് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് കൂടുതല്‍ ശക്തി പകരുമെന്നും തുഷാര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍ ഡി എ യുടെ നിലപാടിന് സമാനമായ നിലപാടായിരുന്നു പിസി ജോര്‍ജ്ജ് എംഎല്‍എ ക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരളാ ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഭാവിയില്‍ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രന് ജാമ്യം കിട്ടുന്നതിന് വേണ്ടി എല്ലാത്തരത്തിലുള്ള നിയമ പോരാട്ടവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments